Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒകെ കൺമണി താരം പ്രഭു ലക്ഷ്മൺ അന്തരിച്ചു

prabhu-lakshman

ദുൽക്കർ സൽമാന്റെ ഒകെ കൺമണിയിൽ സഹതാരമായി എത്തിയ പ്രഭു ലക്ഷ്മൺ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ചെന്നൈയിലെ പ്രമുഖബിസിനസ്മാൻ കൂടിയായ പ്രഭു, മണിരത്നത്തിന്റെയും സുഹാസിനിയുടെയും കുടുംബസുഹൃത്ത് കൂടിയാണ്. ചെന്നൈ സിനിമാസുഹൃത്തുക്കൾക്കിടയിൽ ബഡി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പ്രഭുവിന്റെ മരണവാർത്തകേട്ട് ഞെട്ടിപ്പോയെന്ന് ദുൽക്കർ പ്രതികരിച്ചു. പ്രഭുവുമായി പരിചയപ്പെടുന്ന എല്ലാവരും അദ്ദേഹത്തോടെ പെട്ടന്ന് അടുക്കുമെന്നും ചെന്നൈയുടെ ബെസ്റ്റ് ബഡിയാണ് നഷ്ടമായതെന്നും ദുൽക്കർ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.