Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കര്‍ അല്ല രജനിയ്ക്ക് രഞ്ജിത്

ലിംഗ എന്ന ചിത്രത്തിന് ശേഷം രജനീകാന്ത് നായകനായി എത്തുന്നത് തമിഴ് യുവസംവിധായകനായ പ. രഞ്ജിത് ചിത്രത്തില്‍. നേരത്തെ ശങ്കര്‍ ഒരുക്കുന്ന എന്തിരന്‍ 2 ആയിരിക്കും രജനിയുടെ അടുത്ത ചിത്രമെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും പിന്നീട് ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു.ശങ്കര്‍-രജനി ചിത്രം അടുത്തവര്‍ഷം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത, തമിഴകത്തെ യുവ സംവിധായകന്‍ പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത്. കാര്‍ത്തിയെ നായകനാക്കി രണ്ടാമതൊരുക്കിയ മദ്രാസ് എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. രജനീകാന്തും മദ്രാസ് എന്ന ചിത്രത്തെ പ്രശംസിച്ചിരുന്നു. സൂപ്പര്‍ കണ്ണാ സൂപ്പര്‍ കലക്കിട്ടാ, എപ്പഡി കണ്ണാ ഇപ്പടി ഷൂട്ട് പണ്ണി എന്നാണ് രജനീകാന്ത് പറഞ്ഞതെന്ന് രഞ്ജിത് അന്ന് ട്വീറ്റ് ചെയ്തിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.