Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മശ്രീ പുരസ്കാര നേട്ടം രാജമൗലി അറിഞ്ഞത് കൊടുംവനത്തിൽ വച്ച്

rajamouli

പത്മശ്രീ പുരസ്കാരം തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് ബാഹുബലി സിനിമ സംവിധായകൻ എസ്.എസ്. രാജമൗലി. കണ്ണൂർ കണ്ണവം വനത്തിൽ ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിന്‍റെ ലൊക്കേഷനിലേക്ക് പത്മശ്രീ പുരസ്കാര വാര്‍ത്തയുമായി എത്തിയ മനോരമ ന്യൂസിനൊപ്പമായിരുന്നു സംവിധായകനും അണിയറ പ്രവര്‍ത്തകരും സന്തോഷം പങ്കുവെച്ചത്.

കൊടുംവനത്തിനുള്ളിൽ മൊബൈൽ ഫോണിന് റേഞ്ചില്ല. പത്മശ്രീ പുരസ്കാര നേട്ടം രാജമൗലിയും കൂട്ടരും അറിഞ്ഞത് മനോരമ ന്യൂസ് സംഘത്തിൽ നിന്നായിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിൽ പത്മശ്രീ പുരസ്കാര വാര്‍ത്ത രാജമൗലി ആദ്യം വിശ്വസിച്ചില്ല. പതിയെ ആശ്ചര്യത്തോടെയാണെങ്കിലും സന്തോഷം പങ്കുവെച്ചു.

അണിയറ പ്രവര്‍ത്തകരും നിര്‍മാതാവും ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി സംവിധായകന് ആശംസകൾ നേര്‍ന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് ബഹുബലി രണ്ടാം ഭാഗത്തിനായി കണ്ണവം വനത്തില്‍ ഒരുക്കിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.