Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് വിക്രത്തിനല്ല, ദേശീയ പുരസ്കാരത്തിന്റെ നഷ്ടം: പി.സി ശ്രീറാം

sreeram-vikram

ഇത്തവണത്തെ ദേശീയ അവാര്‍ഡ് നിർണയത്തിൽ തമിഴ്സൂപ്പർതാരം വിക്രത്തിന് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് പ്രശസ്ത ഛായാഗ്രാഹകൻ പി.സി ശ്രീറാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ശങ്കർ ചിത്രം ‘ഐ’യിലെ വിക്രത്തിന്റെ അഭിനയം ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു.

എന്നാൽ അവാർഡ് നിർണയത്തിൽ പാകപ്പിഴകളുണ്ടെന്നും വിക്രത്തിന് അംഗീകാരം ലഭിച്ചില്ലെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തി. പി. സി ശ്രീറാം ട്വിറ്ററിലൂടെ തന്റെ അമർഷം രേഖപ്പെടുത്തി. വിക്രം നായകനായി എത്തിയ ഐയുടെ ഛായാഗ്രാഹകൻ കൂടിയായിരുന്നു അദ്ദേഹം.

‘വിക്രത്തിന് പുരസ്കാരമില്ല, ക്ഷമിക്കണം, ദേശീയ പുരസ്കാരങ്ങൾ പലതവണ അത് അർഹിക്കുന്നവർക്ക് നൽകിയിട്ടില്ല. ഇത് വിക്രത്തിന്റെ നഷ്ടമല്ല. ഇത് ദേശീയ പുരസ്കാരങ്ങളുടെ നഷ്ടമാണ്. പി.സി ശ്രീറാം പറഞ്ഞു.

Your Rating: