Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവാർത്തയോട് പ്രതികരിച്ച് പ്രഭാസിന്റെ കുടുംബം

prabhas-marriage

ബാഹുബലി താരം പ്രഭാസ് വിവാഹിതനാകുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാല്‍ വാർത്ത നിഷേധിച്ച് പ്രഭാസിന്റെ കുടുംബംരംഗത്തെത്തി. പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണം രാജുവാണ് വാര്‍ത്ത നിഷേധിച്ചത്.

വാർത്തയുടെ ഒരു സത്യസന്ധതയും മനസ്സിലാക്കാതെ പബ്ളിസിറ്റിക്കാണ് ചില മാധ്യമങ്ങൾ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാഹുബലിയുടെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. തല്‍ക്കാലം പ്രഭാസിന്റെ വിവാഹക്കാര്യം ആലോചിക്കുന്നില്ല. ബാഹുബലി 2 പൂര്‍ത്തിയാക്കിയശേഷം വിവാഹക്കാര്യം പരിഗണിക്കുമെന്നും കൃഷ്ണം രാജു പറഞ്ഞു.

പ്രഭാസിന് ഇപ്പോൾ 36 വയസായി, തീർച്ചയായും വിവാഹജീവിതത്തിലേക്ക് കടക്കണം. അങ്ങനെയെങ്കിൽ ആദ്യം ആ വാർത്ത അറിയിക്കുക മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.