Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്രമോദിയും കണ്ടു ‘ബാഹുബലി’യെ

modi-prabhas

ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചരിത്രം തിരുത്തി മുന്നേറുന്ന ബാഹുബലി. 85 വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം ആളുകള്‍ തിയറ്ററില്‍ പോയി കണ്ട ചിത്രമെന്ന ബഹുമതിയും ബാഹുബലിക്ക് സ്വന്തം. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായി മാറുന്ന ബാഹുബലിയിലെ നായകന്‍ പ്രഭാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ദില്ലിയിലായിരുന്നു കൂടികാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഫേസ്ബുക്കില്‍ പ്രഭാസുമായി നടത്തിയ കൂടികാഴ്ചയുടെ ഫോട്ടോ പങ്കുവച്ചത്.

പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരുപാട് നേരം സിനിമയപ്പറ്റി സംസാരിച്ചെന്നും പ്രഭാസ് പറഞ്ഞു. മാത്രമല്ല അദ്ദേഹത്തോട് സിനിമ കാണാന്‍ ആവശ്യപ്പെടുപ്പെടുകയും ചെയ്തു. എന്നാല്‍ അതിയായ തിരക്കുള്ള സമയമാണിതെന്നും സമയമുള്ളപ്പോള്‍ ബാഹുബലി തീര്‍ച്ചയായും കാണുമെന്നും തന്നോട് അറിയിച്ചതായി പ്രഭാസ് പറഞ്ഞു.

സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ദില്ലിയിലുള്ള പ്രഭാസ് കഴിഞ്ഞ ദിനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെ കണ്ടിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.