Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയില്‍ പ്രഭാസിന് പറ്റിയ അപകടം

prabhas-shootting പ്രഭാസിന് അപകടം പറ്റിയ രംഗം രാജമൗലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ചിത്രീകരണത്തിനിടെ അപകടംപറ്റി പ്രഭാസിന് സര്‍ജറി നടത്തേണ്ടി വന്നുവെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യേണ്ടി വന്നു. ഇടക്ക് അപകടം പറ്റി സര്‍ജറി ചെയ്യേണ്ടി വന്നുവെന്നും പ്രഭാസ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സംവിധായകനോ അണിയറപ്രവര്‍ത്തകരോ തയാറായില്ല.

ഇപ്പോള്‍ സാക്ഷാല്‍ രാജമൗലി തന്നെ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തി. സര്‍ജറിയ്ക്ക് ശേഷം പ്രഭാസ് അഭിനയിച്ച സാഹസികരംഗത്തിന്‍റെ ചിത്രമാണ് രാജമൗലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യൂണിറ്റിലുള്ളവരെല്ലാം ഈ രംഗത്തില്‍ പ്രഭാസ് എടുത്ത പ്രയത്നം കണ്ട് കയ്യടിച്ചുപോയെന്ന് രാജമൗലി പറയുന്നു.

ബാഹുബലി നായിക അനുഷ്കയുടെ പുതിയ ലുക്ക് കാണണോ?‍

ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ് ചിത്രത്തിനായി മേടിച്ചത് 20 കോടിയാണ്. 20 കോടി പ്രതിഫലമായി വാങ്ങിയതിന് പുറമെ ചിത്രത്തിന്‍റെ തിയറ്റര്‍ കളക്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു വിഹിതം കൂടി പ്രഭാസിന് നല്‍കാമെന്ന് നിര്‍മാതാക്കളുമായി നടന്‍ കരാ‍റില്‍ ഒപ്പിട്ടിരുന്നു. ഇതേ തുടര്‍ന്ന് 65 കോടി രൂപയാണ് ബാഹുബലിയില്‍ നിന്നും പ്രഭാസിന് ലഭിച്ചത്.