Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം തെലുങ്കിൽ തിളങ്ങാൻ അനുപമ

majnu

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം തെലുങ്ക് റീമേക്കിന് ആദ്യ ക്ലാപ്പ്. പ്രേമത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാഗചൈതന്യയാണ്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ നാഗചൈതന്യയുടെ സഹോദരന്‍ അഖിലാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രേമത്തില്‍ മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരന്‍, ശ്രുതി ഹാസന്‍ എന്നിവര്‍ മജ്‌നുവില്‍ നാഗചൈതന്യയുടെ നായികമാരാവും. മൂന്നാമത്തെ നായികാകഥാപാത്രം ആര് ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശ്രുതി കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും വേറിട്ടൊരു ഗെറ്റപ്പിലായിരും താരം എത്തുകയെന്നും അണിയറപ്രവർത്തകർ പറയുന്നു. നേരത്തെ പരിനീതി ചോപ്രയെ പരിഗണിച്ചിരുന്നെങ്കിലും നടിയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.