Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിപ്പുലുക്കിൽ പ്രേമം തെലുങ്കിലെ ‘വിക്രം’

premam-telugu

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നാഗ ചൈതന്യയും കൂട്ടരും ഒരുമിച്ചുള്ള കലിപ്പ് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

നിവിന്‍ പോളിയുടെ കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാഗചൈതന്യയാണ്. ചാന്തു മൊണ്ടേതിയാണ് സംവിധായകൻ. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര്‍ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസൻ എത്തുന്നു. സെലിന്റെയും മേരിയുടെയും വേഷത്തിൽ അനുപമയും മഡോണയും തന്നെയാണ് എത്തുന്നത്.

തെലുങ്കിൽ എത്തുമ്പോൾ വിക്രം എന്നാണ് നാഗ ചൈതന്യയുടെ കഥാപാത്രത്തിന്റെ പേര്. മലരിന് പകരം സിത്താരയാണ്. മേരിയുടെ റോളിൽ എത്തിയ അനുപമ ഹരിതയാകുന്നു. രഞ്ജി പണിക്കര്‍ ചെയ്ത അതിഥി വേഷത്തിൽ നാഗ ചൈതന്യയുടെ അച്ഛനും സൂപ്പർതാരവുമായ നാഗാർജുന എത്തുന്നുണ്ട്. ഒക്ടോബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. 

Your Rating: