Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂട്യൂബില്‍ ചരിത്രം സൃഷ്ടിച്ച് ഇളയദളപതിയുടെ പുലി

vijay-puli

യൂട്യൂബിന്‍റെ ചരിത്രത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇളയദളപതിയുടെ പുലി. യൂട്യൂബില്‍ ഏറ്റവുമധികം ലൈക്സ് ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ഇനി പുലി സിനിമയ്ക്ക് സ്വന്തം.

ബോളിവുഡിന്‍റെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ ബജ്രംഗി ഭായിജാന്‍, കിക്ക് എന്നീ സിനിമകളുടെ റെക്കോര്‍ഡ് ആണ് ചിത്രം തകര്‍ത്തത്. ഇതിന് മുന്‍പ് കിക്ക് എന്ന സിനിമയുടെ ട്രെയിലറിനായിരുന്നു ഏറ്റവുമധികം ലൈക്സ്. 101,884 ആണ് കിക്കിന് കിട്ടിയ ലൈകസ്. ആഗസ്റ്റ് 19ന് അപ് ലോഡ് ചെയ്ത പുലിയുടെ ട്രെയിലറിന് ലഭിച്ചത് 102,117 ലൈക്സും. പുലി ട്രെയിലര്‍ ഇതുവരെ കണ്ടിരിക്കുന്നത് 61ലക്ഷം ആളുകളാണ്.

Puli - Official Trailer | Vijay, Sridevi, Sudeep, Shruti Haasan, Hansika Motwani

തമിഴില്‍ അജിത്ത് ചിത്രമായ യെന്നൈ അറിന്താലിന്‍റെ ട്രെയിലറാണ് ലൈക്സില്‍ രണ്ടാമത്. മൂന്നാമതായി വിക്രത്തിന്‍റെ ശങ്കര്‍ ചിത്രം ഐയും.

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലി ഒക്ടോബര്‍ 1ന് ആണ് റിലീസ് ചെയ്യുന്നത്. ശ്രുതി ഹസ്സന്‍, ഹന്‍സിക എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിന്പുദേവനാണ്. ഹിന്ദിയിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറങ്ങുന്നുണ്ട്.

ശ്രീദേവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങൾ. ദേവി ശ്രീപ്രസാദ് ആണ് സംഗീതസംവിധായകന്‍. നടരാജന്‍ സുബ്രഹ്‍മണ്യന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.