ഇളയദളപതി വിജയിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം പുലിയുടെ ചിത്രീകരണം തടസ്സപ്പെട്ടു. വിജയ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രീദേവിയാണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീദേവി കാരണം പുലിയുടെ ഷൂട്ടിങ് കുറച്ചുസമയം നിര്‍ത്തിവയ്‍ക്കേണ്ടിവന്നുവന്നാണ് ചിത്രത്തിന്റെ സെറ്റില്‍ നിന്ന് പരക്കുന്ന പുതിയ ഗോസിപ്പ്.
ശ്രീദേവി തന്റെ മകള്‍ ജാന്‍വിയെയും കൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നു. യൂണിറ്റ് അംഗങ്ങളില്‍ ആരോ ജാന്‍വിയുടെ ഫോട്ടോ എടുത്തു. ഇത് ശ്രീദേവി പ്രശ്‌നമാക്കിയതിനെ തുടര്‍ന്നാണ് പുലിയുടെ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നത്.
പ്രശ്‌നം കൂടുതല്‍ രൂക്ഷമായതോടെ ഷൂട്ടിങ് നിര്‍ത്തി വെയ്ക്കാനും ഫോട്ടോ എടുത്ത ആളെ കണ്ടെത്താനും ശ്രീദേവി ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ആളെ കണ്ടത്തുകെയും മൊബൈലില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം ചിത്രത്തിന്റ ഷൂട്ടിങ് തുടരുകയും ചെയ്തുവെന്നാണ് വാര്‍ത്ത.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.