Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിമ്പുലിയുമായി മല്‍പ്പിടിച്ച് വിജയ്; പുലി ട്രെയിലര്‍

puli-trailer

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രം പുലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിമ്പു ദേവനൊരുക്കുന്ന ചിത്രത്തില്‍ വിജയ് വ്യത്യസ്ഥമായ ഗെറ്റപ്പുകളിലെത്തുന്നു.

ആക്ഷനും പ്രണയവും കോര്ത്തിണക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാസ് മസാലാ ചേരുവകളില്‍ നിന്നും മാറി ഫാന്റസി കോമഡി വിഭാഗത്തിലുള്ള ചിത്രമായിരിക്കും പുലി.

Puli - Official Trailer | Vijay, Sridevi

തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.പിടി ശെല്‍വകുമാറും മലയാളി നിര്‍മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ് നിര്‍മാണം.