Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്തവനെന്ന ബോധം തന്നെ അലട്ടിയിരുന്നുവെ‌ന്ന് മാധവൻ

madhavan

തെന്നിന്ത്യയിലെ ഷാരൂഖ് ഖാൻ എന്നാണ് മാധവന്‍ അറിയപ്പെടുന്നത്. ഒരു ചിരികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരം. എന്നാല്‍ ആദ്യ കാലങ്ങളില്‍ തന്റെ കറുപ്പ് നിറത്തില്‍ തനിക്ക് അപകര്‍ഷതാബോധമുണ്ടായിരുന്നുവെന്ന് അടുത്തിടെ നടന്നൊരു പരിപാടിയില്‍ നടന്‍ വെളിപ്പെടുത്തി.

madhavan-latets

വളരെയേറെ അപകർഷതാബോധം ഇതിനെത്തുടർന്ന് അനുഭവിച്ചിരുന്നു. യാര്‍ മേരാ സൂപ്പര്‍ സ്റ്റാര്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അദ്ദേഹം ജിവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഭാര്യ സരിത തന്റെ ശിഷ്യയായിരുന്നുവെന്നും ഒരു ദിവസം അവള്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തി. ഇരുണ്ട നിറം മൂലം വിവാഹം കഴിക്കുവാൻ പോലും സാധിക്കില്ലെന്ന് പോലും താൻ വിശ്വസിച്ചിരുന്നില്ല.

കറുപ്പുനിറത്തില്‍ അപകര്‍ഷതാബോധം ഉണ്ടായിരുന്ന താന്‍ അതൊരു അവസരമായി കരുതിയെന്നും അങ്ങനെയാണ് താന്‍ വിവാഹം കഴിച്ചതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

സാലാ ഖഡൂസ് എന്ന ചിത്രമാണ് ഇപ്പോള്‍ ഒടുവില്‍ മാധവന്റേതായി തിയേറ്ററിലെത്തിയിരിക്കുന്നത്. ചിത്രത്തില്‍ ബോക്‌സിങ് പരിശീലകന്റെ വേഷത്തിലാണ് മാധവൻ എത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.