Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധികയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

abhimanyu-rayane

നടി രാധികയുടെ മകള്‍ റയാനെയുടെയം യുവക്രിക്കറ്റ് താരം അഭിമന്യു മിഥുന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവീട്ടുകാരുടെയും കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈയില്‍വച്ചായിരുന്നു ചടങ്ങ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.

രാധികയുടെ രണ്ടാം വിവാഹത്തിലെ മകളാണ് റയാന. ഭര്‍ത്താവായിരുന്ന ഹാര്‍ഡിയുമായി പിരിഞ്ഞാണ് രാധിക ശരത്കുമാറിനെ വിവാഹം കഴിക്കുന്നത്. റയാന ഇപ്പോള്‍ ശരത്കുമാറിനും രാധികയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.

abhimanyu-rayane

ഐപിഎല്‍ മത്സരങ്ങളില്‍ നിറസാനിധ്യമായിരുന്ന അഭിമന്യു മുംബൈ ഇന്ത്യന്‍സിലും റോയല്‍ചലഞ്ചേഴ്സ് ബാഗ്ളൂരിലും കളിച്ചിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നതും. പിന്നീട് ആ സൗഹൃദം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.