Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുലി’ ബാഹുബലിയുടെ കോപ്പിയടിയല്ല: രാജമൗലി

rajamouli-vijay

ഇളയദളപതി വിജയിയുടെ ബ്രഹ്മാണ്ഡചിത്രമായ ‘പുലി’ ബാഹുബലിയുടെ റെക്കോര്‍ഡ് കടത്തിവെട്ടുമോ എന്ന സംശയത്തിലാണ് തമിഴകം. പുലിയുടെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. എന്നാല്‍ പുലി സിനിമ ബാഹുബലിയുമായി സാദൃശ്യമുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി രാജമൗലി തന്നെ രംഗത്തെത്തി. പുലി സിനിമ ബാഹുബലിയില്‍ നിന്നും പ്രചോദനം കൊണ്ട് എടുത്തതല്ലെന്ന് അദ്ദേഹം പറയുന്നു. രണ്ടു ചിത്രങ്ങളുടെയും കഥ നടക്കുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നേ ഒള്ളൂ. എന്നാല്‍ അതൊരു കോപ്പിയടിയല്ല. രാജമൗലി പറഞ്ഞു.

ബാഹുബലിയില്‍ രമ്യ കൃഷ്ണന്റെ വേഷത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെ ആയിരുന്നു. എന്നാല്‍ ആ ഓഫര്‍ നിരസിച്ച് ശ്രീദേവി പുലി സിനിമയ്ക്ക് ഡേറ്റ് നല്‍കുകയായിരുന്നു. ഒക്ടോബര്‍ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.