Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയില്‍ രാജമൗലിയുടെ പ്രതിഫലം

rajamouli-img

എസ്.എസ് രാജമൗലി എന്ന സംവിധായകന്‍റെ ദീര്‍ഘവീക്ഷണവും പരിശ്രമവുമാണ് ബാഹുബലി എന്ന സിനിമയുടെ വിജയത്തിന് പ്രധാനകാരണം. ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന സിനിമയെന്ന വിശേഷണവും തെന്നിന്ത്യയിലെ ഏറ്റവും പണംവാരിപ്പടമെന്ന റെക്കോര്‍ഡും സ്വന്തമാക്കുന്പോളും ഇതിനെല്ലാം കാരണം രാജമൗലി എന്ന അമരക്കാരനാണ്.

മൂന്നുവര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ് ചിത്രത്തിന് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത. ഒരു മാസം അഞ്ച് ലക്ഷം രൂപ പ്രതിഫലമെന്ന കരാറുമായാണ് അദ്ദേഹം ബാഹുബലിയില്‍ പ്രവര്‍ത്തിച്ചത്. ചിത്രം റിലീസ് ചെയ്ത് കോടികള്‍ നേടിയ സാഹചര്യത്തില്‍ ഷെയര്‍ വിഹിതമായി 5 കോടി രൂപ രാജമൗലിക്ക് നല്‍കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രാജമൗലി ഈ പ്രതിഫലം മേടിക്കാന്‍ തയാറായില്ല.

കരാര്‍ ഒപ്പിട്ട പ്രതിഫലത്തുകയില്‍ നിന്നും മറ്റൊരു പൈസ പോലും അദ്ദേഹം കൂട്ടിമേടിച്ചിട്ടില്ല. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം സിനിമയെടുത്ത് കീശവീര്‍പ്പിക്കുന്ന സംവിധായകര്‍‍ രാജമൗലിയെ കണ്ട് പഠിക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.