Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോക്കറിനെ പ്രശംസിച്ച് രജനീകാന്ത്

rajini-joker

രാജുമുരുഗൻ സംവിധാനം ചെയ്ത ജോക്കറിനെ പുകഴ്ത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. ഗുരു സോമസുന്ദരവും ഗായത്രിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ആക്ഷേപഹാസ്യമാണ് കൈകാര്യം ചെയ്യുന്നത്. ‘ബ്രില്യന്റ് ഫിലിം’ എന്നാണ് രജനി ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

സമൂഹത്തില്‍ ഏറ്റവും അധസ്ഥിതരും പാവപ്പെട്ടവരുമായ ജനസമൂഹത്തെ രാഷ്ട്രീയക്കാരും കാലാനുസൃതമായി മാറി വരുന്ന ഭരണവ്യവസ്ഥകളും എങ്ങനെയൊക്കെ ചൂഷണം ചെയ്യുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നു.

അതോടൊപ്പം തമിഴകത്തിലെ ജാതി വ്യവസ്ഥ,അന്ധവിശ്വാസം തുടങ്ങി വിവിധ വിഷയങ്ങളും ജോക്കര്‍ കൈകാര്യം ചെയ്യുന്നുണ്ട്. 'കുക്കൂ'വിന് ശേഷം രാജു മുരുഗന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. 

Your Rating: