Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷ് എത്തി; കേസിൽ നിന്ന് രക്ഷപ്പെട്ട് സൗന്ദര്യ

dhanush

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ കാര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. സൗന്ദര്യയുടെ കാര്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ചെന്നൈ ആല്‍വാര്‍പേട്ടില്‍ വച്ചായിരുന്നു അപകടം.

അര്‍ധരാത്രിയാണ് അപകടമുണ്ടായത്. റിക്ഷയില്‍ ഉറങ്ങുകയായിരുന്ന മണി എന്ന ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവറും സൗന്ദര്യയും തമ്മില്‍ വാക്ക് തര്‍ക്കമായി. കേസ് കൊടുക്കുമെന്ന് മണി പറഞ്ഞു.

തുടര്‍ന്ന് സൗന്ദര്യ സഹോദരി ഭര്‍ത്താവായ ധനുഷിനെ വിവരം അറിയിക്കുകയും ധനുഷ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ധനുഷ് നേരിട്ട് വന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോളാണ് ഡ്രൈവറുടെ ദേഷ്യം അടങ്ങിയത്. ചികിത്സയ്ക്കും ഓട്ടോയുടെ കേടുപാടുകള്‍ തീര്‍ക്കുവാനുമുള്ള പണം താന്‍ നല്‍കുമെന്ന് ധനുഷ് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു.