Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലി തന്നെ അമ്പരപ്പിച്ചു: രജനീകാന്ത്

rajinikanth-vijay

പുതിയ തമിഴ് ചിത്രങ്ങളെയും താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടനാണ് സൂപ്പര്‍താരം രജനീകാന്ത്. പുതിയ ചിത്രം കബലിയുടെ ചിത്രീകരണത്തിരക്കിനിടയിലും വിജയിയുടെ പുലി കാണാന്‍ അദ്ദേഹം സമയം കണ്ടെത്തി. രജനിക്കായി പ്രത്യേകപ്രദര്‍ശനമാണ് അണിയറപ്രവര്‍ത്തകര്‍ തയാറാക്കിയത്.

പുലി തന്നെ അമ്പരപ്പിച്ചെന്ന് രജനീകാന്ത് പറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന സെറ്റും വിഷ്വല്‍സും സിനിമയെ ഹോളിവുഡ് നിലവാരത്തിലെത്തിച്ചുവെന്ന് രജനി പറയുന്നു. ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പുലി സിനിമ ഒരു വിരുന്ന് തന്നെയാണെന്നും രജനി പറഞ്ഞു.

തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി 3500ഓളം സ്ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചെന്നൈയില്‍ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യദിനം മികച്ച സ്വീകരണമാണ് ലഭിച്ചത്. ബാഹുബലിയ്ക്ക് ലഭിച്ച കളക്ഷനെ പുലി മറികടക്കുകയും ചെയ്തു.

ചെന്നൈ ബോക്സ്ഓഫീസില്‍ പുലി നേടിയത് 2.84 കോടി രൂപയാണ്. 465 ഷോയില്‍ നിന്നുമാണ് പുലിയ്ക്ക് ഇത്രയും തുക കളക്ഷനായി ലഭിച്ചത്. 363 ഷോയില്‍ നിന്നുമായി ബാഹുബലിയുടെ തമിഴ് , തെലുങ്ക് പതിപ്പ് കളക്ട് ചെയ്തത് 1.66 കോടി രൂപയും.

തമിഴ്നാട്ടില്‍ പുലിയ്ക്ക് മികച്ച സ്വീകരണം തന്നെയാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെ 32 കോടി കളക്ഷന്‍ നേടികഴിഞ്ഞു. 116 കോടിയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.