Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്ത് അമേരിക്കയിലെ ആശുപത്രിയിൽ

rajinikanth

രജനീകാന്ത് അമേരിക്കൻ പര്യടനത്തിലാണ്. അവിടെ അവധി ആഘോഷിക്കുന്ന താരം ജൂൺ 11ന് നിശ്ചയിച്ചിരുന്ന കബാലിയുടെ ഓഡിയോ ലോഞ്ചിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാകുകയായിരുന്നു. അതിന് ശേഷം രജനിയ്ക്ക് വേണ്ടി മറ്റൊരു തിയതി അണിയറപ്രവർത്തകർ തീരുമാനിച്ചെങ്കിലും അന്നും അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയുണ്ടായി. തുടർന്ന് കബാലിയുടെ ഓഡിയോ ലോഞ്ച് വരെ വേണ്ടന്ന് വച്ചു.

ഓഡിയോ ലോഞ്ചില്‍ രജനി വരാതിരുന്നതിന്റെ കാരണവും വ്യക്തമല്ലായിരുന്നു. എന്നാൽ ശങ്കർ ചിത്രമായ യന്തിരൻ 2വിന് വേണ്ടിയാണ് രജനി അമേരിക്കയിൽ കൂടുതൽ ദിവസം ചിലവഴിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിന് വേണ്ടിയുള്ള മേയ്ക്ക് അപ് ടെസ്റ്റിന് വേണ്ടി അമേരിക്കയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രജനി ഇപ്പോൾ.

രജനിയെ കാണുന്നതിനായി ശങ്കറും ചിത്രത്തിന്റെ നിർമാതാവും അമേരിക്കയിലേക്ക് തിരിച്ചുകഴിഞ്ഞു.  

Your Rating: