Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്ക് സമ്മാനം; സ്വന്തം കൈപ്പടയിലെഴുതിയ കത്തുമായി രജനികാന്ത്

rajini-letter

കബാലി റിലീസ് ആരാധകര്‍ വലിയൊരു ഉത്സവമാക്കി മാറ്റിയപ്പോൾ അത് കാണാൻ രജനി ഉണ്ടായിരുന്നില്ല. എന്നാൽ രണ്ട് മാസത്തെ അമേരിക്കൻ പര്യടനത്തിന് ശേഷം താരം സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.

കബാലിക്ക് ലഭിച്ച വരവേൽപ്പിൽ രജനിക്ക് അതിയായ സന്തോഷവുമുണ്ട്. ആരാധകർക്കായി സ്വന്തം കൈപ്പടയില്‍ ഒരു കത്തും രജനി എഴുതി.

rajini-1

അടുത്തടുത്ത് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു, ശങ്കറിന്റെ യന്തിരൻ 2, പാ രഞ്ജിത്തിന്റെ കബാലി. തുടരെ തുടരെയുള്ള ഷൂട്ടിങ് തിരക്കുകൾ മൂലം കുറച്ച് വിശ്രമം വേണ്ടി വന്നു. അതുകൊണ്ടാണ് രണ്ട് മാസം ഇടവേള എടുക്കാൻ തീരുമാനിച്ചത്. രജനി പറയുന്നു. മകൾ ഐശ്വര്യ ധനുഷിനൊപ്പമാണ് രജനി അമേരിക്കയിൽ പോയത്.

rajini-2

അമേരിക്കയില്‍ എത്തി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ ചെക്ക്അപ്പ് നടത്തിയെന്നും രജനി പറഞ്ഞു.
‘അമേരിക്കയിൽ നിന്നേ കബാലിയുടെ വിശേഷങ്ങൾ കേട്ടിരുന്നു. അത് ഇവിടെ എത്തിയപ്പോൾ നേരിട്ട് അനുഭവിക്കാൻ സാധിച്ചു. ഇങ്ങനെയൊരു ചിത്രം നിർമിച്ചതിന് താനുവിന് നന്ദി. സംവിധായകൻ പാ രഞ്ജിത്തിനും അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇതിനുപരി എന്റെ ആരാധകർ, സ്ത്രീകൾ, മാധ്യമങ്ങൾ, തിയറ്റർ ഉടമകൾ, വിതരണക്കാർ അങ്ങനെ കബാലി ഒരു വലിയ വിജയമാക്കാൻ കാരണക്കാരായ എല്ലാവര്‍ക്കും നന്ദി. മഗിഴ്ചി. രജനി പറഞ്ഞു. 

Your Rating: