തമിഴ് യുവതാരം ശിവകാർത്തികേയൻ നായകനായി എത്തിയ രജനിമുരുകൻ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ഇതിനിടെ സിനിമയുടെ വ്യാജസിഡിയും പുറത്തിറങ്ങിയിരുന്നു. സിനിമാവ്യവസായത്തെ തകർക്കുന്ന ഈ പ്രവണതയ്ക്കെതിരെ നടന്റെ ആരാധകർ തന്നെ രംഗത്തെത്തി.
നടന്റെ ആരാധകർ തന്നെ സിനിമയുടെ വ്യാജസിഡി വിൽക്കുന്നവരെ കണ്ടെത്തുകയായിരുന്നു. സേലത്തു നിന്നാണ് സിനിമയുടെ വ്യാജസിഡി നിർമിക്കുന്നവരെ ഇവർ കണ്ടെത്തിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.