Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിക്ക് ഇത്തവണ പിറന്നാൾ ആഘോഷം ഇല്ല

rajni-apj

സ്റ്റൈൽമന്നൻ രജനികാന്ത് തന്റെ ജൻമദിനാഘോഷം ഇത്തവണ വേണ്ടെന്നു വച്ചു. പകരം പത്തുകോടി രൂപ ചെന്നൈ ദുരിതാശ്വാസത്തിനു നൽകാനാണു തീരുമാനം. ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തന്റെ 65ാം ജൻമദിനാഘോഷമാണ് റദ്ദാക്കിയത്.

ഡിസംബർ 12നാണ് രജനികാന്തിന്റെ ജൻമദിനം. അന്ന് 10 കോടി രൂപയുടെ ചെക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രജനികാന്ത് കൈമാറും. നേരത്തെ പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി രജനികാന്ത് നൽകിയിരുന്നു. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായി തന്റെ ജൻമദിനം ആഘോഷിക്കാനാണ് രജനികാന്ത് ആരാധകർക്കു നൽകിയിരിക്കുന്ന നിർദ്ദേശം.