Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2 ട്രെയിലർ റിലീസ്

prabhas-bahubali-2

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും.

ബാഹുബലി 2വിന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അടുത്തവർഷം ഏപ്രിൽ 18ന് ബാഹുബലി 2 തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലർ ജനുവരി മാസം പുറത്തുവിടും.

ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷൻ. കൂടാതെ ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും.  

Your Rating: