Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമാകാൻ റെമോ വരുന്നു

remo

ശിവകാർത്തികേയന്റെ ബിഗ് ബഡ്ജറ്റ് ചിത്രം റെമോയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഡബ്ബിങ് വർക്ക് പുരോഗമിക്കുകയാണ്. ഫസ്റ്റ്ലുക്ക് പോസ്റ്ററുകളാലും ശിവകാർത്തികേയന്റെ വ്യത്യസ്ത ഗെറ്റപ്പുകളാലും ചിത്രം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

അനിരുദ്ധ് ഈണമിട്ട ഗാനങ്ങൾ ഹിറ്റ്ചാർട്ടിൽ ഇടംനേടി നേടിയിരുന്നു. പെൺവേഷത്തിലാണ് ശിവകാർത്തിയേകൻ എത്തുന്നത്. കീർത്തി സുരേഷ് ആണ് നായിക.ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭാഗ്യരാജ് കണ്ണൻ ആണ്.

പിസി ശ്രീറാം ആണ് ഛായാഗ്രഹണം. 35 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് നിർമിക്കുന്നത്. ചിത്രം റെമോ ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ എത്തും. 

Your Rating: