തെന്നിന്ത്യയിലെ താരറാണി സമാന്ത വിവാഹിതയാകുന്നുവെന്നും തെലുങ്കിലെ ഒരു യുവതാരവുമായി കടുത്തപ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. തിരക്കുപിടിച്ച അഭിനയജീവിതത്തിന് തൽക്കാലം വിരാമമിട്ട സമാന്തയുടെ തീരുമാനവും വാർത്തയുടെ ചൂട് കൂട്ടാൻ കാരണമായി.
തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടെ താൻ പുതിയൊരു സുഹൃത്തിനെ കണ്ടെത്തിയതായി വെളിപ്പെടുത്തിയിരുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിവാഹം കഴിഞ്ഞും അഭിനയം തുടരുമെന്നും കുടുംബത്തിന്റെ പേര് ചീത്തയാകാത്ത വേഷങ്ങളിലേ അഭിനയിക്കൂ എന്നും പ്രതികരിച്ചു. എന്നാൽ സുഹൃത്തിന്റെ പേരോ മറ്റുവിവരങ്ങളോ സമാന്ത പറഞ്ഞുമില്ല.
എന്തായാലും വിവാഹവാർത്തകളെ തള്ള അവസാനം സമാന്തയ്ക്ക് തന്നെ രംഗത്തെത്തേണ്ടി വന്നു. ഇനി ഞാൻ പറയാതെ വിവാഹത്തെക്കുറിച്ചുള്ള ചർച്ച വേണ്ടന്നായിരുന്നു സമാന്ത ട്വിറ്ററിലൂടെ അറിയിച്ചത്.
വിക്രം, സൂര്യ, വിജയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ചും കഴിഞ്ഞു. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുമ്പോളാണ് താന്‍ അഭിനയം നിര്‍ത്തുകയാണെന്ന തീരുമാനവുമായി നടി എത്തിയത്. സമാന്തയുടെ പെട്ടന്നുള്ള തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. എന്നെ ഏറ്റവും അധികം പിന്തുണച്ചത് എന്റെ കുടുംബമാണ്. എന്നാല്‍ എനിക്ക് നല്ലൊരു മകളാകാനോ സുഹൃത്താകാനോ കാമുകി ആകാനോ കഴിഞ്ഞില്ല - എന്നാണ് സമാന്ത പറഞ്ഞത്.
വിവാഹവാർത്ത നിഷേധിച്ചതോടെ താൽക്കാലിക ഇടവേളയ്ക്ക് ശേഷം സമാന്ത സിനിമയില്‍ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.