Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നേരം’ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്തു

sai-prasanth

പ്രശസ്ത തമിഴ് സിനിമാ സീരിയല്‍ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്തു. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഇന്നലെ സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. നേരം എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്ത സായി സീരിയലുകളിലും സിനിമകളിലും സജീവമായിരുന്നു.

ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും, മാനസിക സമ്മര്‍ദം മൂലമാകാമെന്നും പൊലീസ് പറയുന്നു. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന് മാസം മുന്‍പാണ് സായി രണ്ടാമത് വിവാഹം കഴിച്ചത്.

തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമായ സായി പത്തോളം സിനിമകളിലും വേഷമിട്ടിരുന്നു. നേരത്തിന്റെ തമിഴ് പതിപ്പിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്തിനം പാര്‍ താനെ, തെഗിടി, വാടാക്കറി തുടങ്ങിവയാണ് പ്രധാനചിത്രങ്ങൾ. തമിഴ് ചാനലിൽ അവതാരകനായി രംഗത്തെത്തിയ സായി നിരവധി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു.

Your Rating: