ജനതാ ഗ്യാരേജിന്‍റെ ഷൂട്ടിനായി സമാന്തയും ജൂനിയർ എൻടിആറും നിത്യ മേനോനും അതിരപ്പിള്ളിയിൽ. സമാന്ത തന്നെയാണ് അതിരപ്പള്ളിയിലെത്തിയ കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
അതിരപ്പിള്ളിയില്‍ നിന്നുള്ള ചിത്രവും പോസ്റ്റ് ചെയ്തു. ഷൂട്ടിനിടയ്ക്കുള്ള ഇടവേളയില്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയാണെന്നും സംവിധായകന് നന്ദിയുണ്ടെന്നും സമാന്ത പറഞ്ഞു.
ചിത്രത്തിലെ ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. മലയാളത്തില്‍നിന്ന് ഒരുവലിയതാരനിരതന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റഹ്മാന്‍, ഉണ്ണി മുകുന്ദൻ എന്നിവരാണ് മറ്റുതാരങ്ങൾ.