Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോപണങ്ങള്‍ നിഷേധിച്ച് സമാന്തയുടെ പിതാവ്

samantha

വിജയ്,നയന്‍താര , സമാന്ത എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്ന് വാര്‍ത്തവന്നിരുന്നു. വിജയ് നായകനായ ‘പുലി’ സിനിമയുടെ നിർമാണത്തിനു കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയത്. നയന്‍താരയുടെ കൊച്ചിയിലെ വസതിയിലും റെയ്ഡ് നടന്നു.

എന്നാല്‍ സമാന്തയുടെ പേര് ഇതില്‍ എങ്ങനെവന്നുവെന്ന് അറിയില്ലെന്നും മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ചതാണെന്നും സമാന്തയുടെ പിതാവ് പറഞ്ഞു. സൂര്യ ചിത്രമായ 24ന്‍റെ ചിത്രീകരണത്തിനായി പോളണ്ടില്‍ ആയിരുന്നു സമാന്ത.

കൃത്യമായി നികുതി അടക്കുന്ന ആളാണ് തന്‍റെ മകളെന്നും റെയ്ഡ് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ സമാന്ത വന്ന ശേഷം മാധ്യമങ്ങളെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.