തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശരത്കുമാര്‍ ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മാധ്യമങ്ങളിൽ നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിലായിരുന്നു വാർത്തകൾ വന്നത്.
ഭാര്യയും നടിയുമായ രാധിക ശരത്കുമാർ വ്യാജവാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഭർത്താവ് സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹത്തെ ഭക്ഷ്യവിഷബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രാധിക പറഞ്ഞു. മാത്രമല്ല തെറ്റായ രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും നടി കൂട്ടിച്ചേർത്തു.