Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്-അറ്റ്ലീ ചിത്രത്തിലെ വില്ലന്‍ ആരെന്നോ?

sathyaraj-vijay

അറ്റ്ലി സംവിധാനം ചെയ്യുന്ന ഇളയദളപതിയുടെ അന്‍പത്തിയൊന്‍പതാം ചിത്രത്തില്‍ വില്ലനായി നടന്‍ സത്യരാജ് എത്തും. നേരത്തെ ഷങ്കര്‍ സംവിധാനം ചെയ്ത നന്‍പനിലും തലൈവയിലും സത്യരാജും വിജയിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കൂടാതെ അറ്റ്ലിയുടെ ആദ്യചിത്രമായ രാജാറാണിയിലും സത്യരാജ് ഒരു പ്രധാനവേഷം ചെയ്തിരുന്നു.

പുതിയ ചിത്രത്തില്‍ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെയാകും സത്യരാജ് അവതരിപ്പിക്കുക. മൂണ്ട്രു മുഖം എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. ചിത്രത്തില്‍ ഒരു വിജയ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കും. മുരുകദോസിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം കത്തിയിലും വിജയ് ഇരട്ടവേഷത്തിലെത്തിയിരുന്നു.

പുതിയ സിനിമയുടെ ആദ്യ ചിത്രീകരണം ചൈനയിലാകും ആരംഭിക്കുക. ഗാനരംഗങ്ങളും മറ്റു പ്രധാനപ്പെട്ട ചില സീനുകളുമാണ് ചൈനയില്‍ ചിത്രീകരിക്കുന്നത്. സമാന്തയും ആമി ജാക്സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു. കത്തി, രാജാറാണി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച ജോര്‍ജ് സി വില്യംസ് ആണ് വിജയ് 59ന്‍റെ ഛായാഗ്രഹണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.