Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം റീമേക്ക് ചെയാൻ ഒരാൾക്കേ സാധിക്കൂ: സെൽവരാഘവൻ

nivin-selvaraghavan

അൽഫോൻസ് പുത്രന്റെ പ്രേമം അതിമനോഹരമായ ചിത്രമാണെന്ന് പ്രശസ്ത തമിഴ് സംവിധായകനായ സെൽവരാഘവൻ. മികവുറ്റ അഭിനയപ്രകടനങ്ങളും മികച്ച സംഗീതവും നിറഞ്ഞ സിനിമ നേരത്തെ തന്നെ കാണണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമയിലെ നിവിൻ പോളിയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും വീണ്ടും പ്രണയത്തെ ഓര്‍മിപ്പിച്ചതിൽ അൽഫോൻസിനോട് നന്ദിയുണ്ടെന്നും സെൽവരാഘവൻ പറയുന്നു.

സിനിമയുടെ റീമേക്ക് ചർച്ചകൾ തമിഴിൽ പുരോഗമിക്കുന്പോൾ അക്കാര്യവും സംവിധായകൻ സൂചിപ്പിക്കുകയുണ്ടായി. പ്രേമം സിനിമ റീമേയ്ക്ക് ചെയ്താൽ ഒരാൾക്ക് മാത്രമേ ചിത്രത്തോട് നീതിപുലർത്താനാകൂ, അത് അൽഫോൻസിന് തന്നെ, മറ്റാരും ഇതിന് മുതിരാതിരുക്കുന്നതാകും നല്ലത്. നിവിന്റെ കാര്യത്തിലും അങ്ങനെ തന്നെ, ജോർജ് ആയി മറ്റൊരാളെ സങ്കൽപ്പിക്കാൻ എനിക്ക് പോലും സാധിക്കുന്നില്ല. സെൽവരാഘവൻ പറഞ്ഞു.