Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്തിരന്‍ 2 വിൽ ശങ്കറിന് തിരിച്ചടി

arnold-shankar

യന്തിരന്‍ 2 വിന് വേണ്ടി പ്രധാനവേഷം ചെയ്യാൻ ശങ്കർ തീരുമാനിച്ചിരുന്നത് ഹോളിവുഡ് സൂപ്പർതാരം അർണോൾഡിനെയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയുമായി അദ്ദേഹം അർണോൾഡിനെ കാണുകയും ചെയ്തു. എന്നാൽ കഥ തനിക്ക് വേണ്ടി വീണ്ടും മാറ്റി എഴുതണമെന്ന് അർണോൾഡ് ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോർട്ട്.

മികച്ച ഹോളിവുഡ് തിരക്കഥാകൃത്തുക്കളെകൊണ്ട് കഥ മാറ്റി എഴുതിയാൽ മാത്രമേ ചിത്രത്തിൽ അഭിനയിക്കൂ എന്ന നിലപാടിലാണ് അർണോള്‍ഡ്. ഒരു ഹോളിവുഡ് നിലവാരമുള്ള കഥയല്ല ഇപ്പോളുള്ളതെന്നണ് അർണോൾഡ് പറയുന്നത്. ശങ്കർ ഇപ്പോൾ അർണോൾഡിന്റെ ആവശ്യം അനുസരിച്ച് മുന്നോട്ട് പോകുമോ, അതോ പകരം മറ്റൊരാളെ തേടുമോ എന്ന ചോദ്യമാണ് നിലവിൽ ഉയർന്ന് കേൾക്കുന്നത്.

റോബട് 2 എന്നു പേരിട്ടിരിക്കുന്ന യന്തിരന്റെ രണ്ടാം ഭാഗത്തിലാണു ഷ്വാസ്നെഗർ വില്ലൻ റോബട് ആയി അഭിനയിക്കുക. ആദ്യഘട്ട ഷൂട്ടിങ്ങിനായി ജനുവരി ആദ്യം ഷ്വാസ്നെഗർ ഇന്ത്യയിലെത്തുമായിരുന്നു വാർത്ത. 25 ദിവസമാണ് അദ്ദേഹം മാറ്റിവച്ചിരിക്കുന്നത്. 25 ദിവസത്തേക്ക് 100 കോടിയാണ് അര്‍ണോള്‍ഡിന്റെ പ്രതിഫലം.