Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമലിന്റെ ലിപ്‌ലോക്ക് കാണാൻ വയ്യെന്ന് ഷക്കീല

kamal-shakeela

ഉലകനായകൻ കമൽഹാസന്റെ കടുത്ത ആരാധികയാണ് നടി ഷക്കീല. രജനീകാന്തും കമൽഹാസനും കഴിഞ്ഞേ ഷക്കീലയ്ക്ക് മറ്റുനടന്മാരുള്ളൂ. എന്നാൽ ഒരുകാര്യത്തിൽ ഷക്കീലയ്ക്ക് എതിർപ്പുണ്ട്. കമൽഹാസന്റെ മാസ്റ്റർപീസായ ലിപ്‌ലോക്ക് രംഗങ്ങളുടെ കാര്യത്തിൽ. കമൽഹാസൻ സിനിമകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ലിപ്‌ലോക്ക്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ഒരു ലിപ്‌ലോക്ക് രംഗമെങ്കിലും ഉണ്ടാകും. അക്കാര്യത്തിലാണ് ഷക്കീലയ്ക്ക് വിയോജിപ്പ്.

‘കമൽഹാസൻ സാർ എനിക്ക് സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടമാണ്, ഒരുകാര്യം ഒഴിച്ച്. ഈ ചുംബനം. അതിനോട് യോജിക്കുന്ന ഒരാളല്ല ഞാൻ. ഷക്കീല പറയുന്നു.

അദ്ദേഹത്തിന്റെ സിനിമ തിയറ്ററിൽ ഇരുന്ന് കാണുന്ന നേരം ചുംബന രംഗം വരുമ്പോൾ ഞാൻ തലതാഴ്ത്തിയിരിക്കും. സഹോദരനെപ്പോലെ സ്നേഹിക്കുന്ന ഒരാൾ ഇങ്ങനെ ചെയുന്നത് കാണുമ്പോൾ ഉള്ള ഒരു സങ്കടം, അത്രേയുള്ളൂ.

ഇംഗ്ലീഷ്, തമിഴ് തുടങ്ങി എല്ലാ ഭാഷകളിലും കാര്യങ്ങളിലും വളരെ അറിവുള്ള മനുഷ്യൻ. ശരിക്കും ഒരു ഇതിഹാസമാണ് കമൽഹാസനെന്നും ഷക്കീല പറഞ്ഞു. തമിഴ്മാധ്യമത്തിന് നൽകിയ വിഡിയോ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം തുറന്നുപറഞ്ഞത്.