Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാമിലിക്കൊപ്പം ജൂനിയർ ശാലിനി

shamili-anoushka

ചേച്ചി ശാലിനിയുടെ മകളുമൊത്ത് ശാമിലി ഒരു സെൽഫി എടുത്തു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എടുത്ത സെൽഫിയാണ് ഫേസ് ബുക്കിൽ തരംഗമായിരിക്കുന്നത്.

ഒരു കാലത്ത് മലയാളത്തിന്റെ മനംകവർന്ന കുട്ടി താരങ്ങളാണ് ശാലിനിയും ശാമിലിയും. നടൻ അജിത്തുമായുള്ള വിവാഹശേഷം സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതം നയിക്കുകയാണ് ശാലിനി.

അതേസമയം കുഞ്ചാക്കോ ബോബന്‍റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ശാമിലി. മലയാളത്തിന് പുറമെ തമിഴിലും കൈനിറയെ ഓഫറുകളുമായാണ് ശാമിലി രണ്ടാംവരവിന് എത്തുന്നത്.

ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശാമിലി, സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നെങ്കിലും പിന്നീട് വിട്ടുനിന്നു. പിന്നീട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.