Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി–മണിരത്നം ചിത്രത്തിൽ നിവിൻ പോളിയുടെ നായിക

shradha

കാർത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിതൈയില്‍ ശ്രദ്ധ ശ്രീനാഥും. യു ടേണിലൂടെ അഭിനയരംഗത്തെത്തിയ നടി അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്നും ശ്രദ്ധ പറയുന്നു.

നിവിൻ പോളി നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിലെ നായിക കൂടിയാണ് ശ്രദ്ധ. മലയാളത്തിൽ കോഹിനൂർ എന്ന സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മിക്കുന്ന കാട്രു വെളിയിതൈ ഒരു റൊമാന്റിക് ത്രില്ലറാണ്. കാര്‍ത്തി, ബോളിവുഡ് താരം അതിഥി റാവു ഹൈദാരി തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. പൈലറ്റായാണ് കാര്‍ത്തി പ്രത്യക്ഷപ്പെടുന്നത്.