Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലര്‍ ടീച്ചറായി ശ്രുതി നോർവെയിൽ

shruthi-malar

കേരളത്തിലും തമിഴകത്തും തരംഗമായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് റീമേക്ക് പുരോഗമിക്കുകയാണ്. നിവിന്‍ പോളിയുടെ കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാഗചൈതന്യയാണ്. ചാന്തു മൊണ്ടേതിയാണ് സംവിധാനം.

പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര്‍ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസൻ എത്തും. മലർ ലുക്കിൽ സാരി അണിഞ്ഞുള്ള ശ്രുതിയുടെ ഗെറ്റപ്പ് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.

ഇപ്പോളിതാ പുതിയൊരു ചിത്രം കൂടി ശ്രുതി പോസ്റ്റ് ചെയ്തിരിക്കുന്നു. അതും നോർവെയിൽ നിന്ന്. സിനിമയിൽ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് പ്രേമം തെലുങ്ക് ടീം നോർവെയിൽ എത്തിയത്.

സെലിന്റെയും മേരിയുടെയും വേഷത്തിൽ അനുപമയും മഡോണയും തന്നെയാണ് പ്രേമം തെലുങ്കിൽ എത്തുന്നത്. 

Your Rating: