Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതി ഹാസൻ വിവാഹിതയാകുന്നു?

shruthi

തെന്നിന്ത്യൻ സുന്ദരിമാരുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ വരാറുണ്ട്. സമാന്തയുടെ വിവാഹവാർത്തയ്ക്ക് പിന്നാലെ ഇതാ ശ്രുതി ഹാസൻ വിവാഹിതയാകുന്നുവെന്ന് വാർത്ത.

മുംബൈയിൽ നിന്നുള്ള ബിസിനസ്മാൻ ആണ് ശ്രുതിയുടെ മനം കവർന്നതെന്നും അടുത്ത വർഷം ഇരുവരും വിവാഹിതരാകുന്നുവെന്നുമായിരുന്നു വാർത്ത വന്നത്.

എന്തായാലും വാർത്ത പോസ്റ്റ് ചെയ്ത മാധ്യമത്തിന് മറുപടിയുമായി ശ്രുതി തന്നെ രംഗത്തെത്തി. വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മാധ്യമത്തിന്റെ ട്വീറ്റിന് മറുപടിയായായിരുന്നു ശ്രുതിയുടെ കമന്റ്.

സാധാരണ ഇത്തരം വാർത്തകളോട് രൂക്ഷമായി പ്രതികരിക്കുന്ന ശ്രുതി ഇത്തവണ തമാശയോടെയാണ് വാർത്തയോട് പ്രതികരിച്ചത്.  

Your Rating: