Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അടുത്തുകിട്ടിയാൽ കുത്തി മലർത്തും’; ശ്രുതി ഹാസന് നേരെ വധഭീഷണി

sruthi-online

കമല്‍ഹാസന്റെ മകളും തെന്നിന്ത്യന്‍ സുന്ദരിയുമായ നടി ശ്രുതി ഹാസന് നേരെ വധഭീഷണി. കര്‍ണാടകയില്‍ നിന്നുമുള്ള ഡോ. കെ ജി ഗുരുപ്രസാദ് എന്ന വ്യക്തിയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് നടി ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ ശ്രുതി ചെന്നൈയിലെ സൈബര്‍ സെല്ലിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് വഴി ഇയാള്‍ അശ്ശീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ശല്യം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ സന്ദേശങ്ങൾ അയക്കരുതെന്ന് താക്കീത് നല്‍കിയപ്പോള്‍ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ശ്രുതി പരാതിയില്‍ പറയുന്നു.നടിയെ അടുത്ത് കിട്ടിയാല്‍ കുത്തിമലര്‍ത്തുമെന്ന ഭീഷണിയാണ് അയാൾ അയച്ചതെന്നും പരാതിയില്‍ പറയുന്നു.