Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതി ഹാസന്‍റെ വസ്ത്രത്തിലെ രഹസ്യം !

shruthi-hassan-puli

ഇളയദളപതിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം പുലി ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളിലെത്തുകയാണ്. പോസ്റ്ററുകള്‍, ടീസറുകള്‍, ട്രെയിലറുകള്‍ എന്നിവകൊണ്ടു തന്നെ ചിത്രം ആരാധകരില്‍ വന്‍പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

വിജയ് നായകനാകുന്ന ആദ്യ ഫാന്‍റസി ത്രില്ലര്‍ കൂടിയായിരിക്കും ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി. ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും വേറിട്ട ഗെറ്റപ്പാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. പൗരാണികകാലത്തെ കഥയാണ് ചിത്രത്തിലേതെന്നും കഥയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്.

shruthi

ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാരായി എത്തുന്നത്. ശ്രുതിയുടെ സിനിമയിലെ വസ്ത്രങ്ങള്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. പ്രശസ്ത കോസ്റ്റ്യും ഡിസൈനര്‍ ചൈതന്യ റാവു ആണ് ശ്രുതി ഹാസനായി വസ്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ വസ്ത്രങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് റാവു പറയുന്നു.

ഭാവി, ഭൂതം, വര്‍ത്തമാനകാലം എന്നിവയാണ് ഈ വസ്ത്രത്തിലൂടെ അര്‍ഥമാക്കുന്നത്. സിനിമ കണ്ടാല്‍ മാത്രമേ അത് മനസ്സിലാകു എന്നും അദ്ദേഹം പറഞ്ഞു.

സിനിമക്കായി ശ്രുതി ഹാസനും തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ശരീരഭാരം കുറക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തു. സംവിധായകന്‍ നിര്‍ദ്ദേശിച്ച സ്കെച്ചുകളില്‍ നിന്നും വസ്ത്രം ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്ന് റാവു പറയുന്നു.