Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവർ നടന്മാരല്ല ജോക്കർമാരാണ്: ചിമ്പു

simbu-vishal

വിശാലിന്റെ നേതൃത്വത്തിലുള്ള തമിഴ്താരസംഘടനയായ നടികർ സംഘം അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് നടൻ ചിമ്പു. എന്നാൽ ഇതിന്റെ കാരണംവെളിപ്പെടുത്താൻ താരം തയ്യാറായില്ല. നിയമപരമായും അല്ലാതെയും ചിമ്പുവിന് നേരിടേണ്ടി വന്ന പ്രശ്നങ്ങളിൽ നടികർ സംഘം ഇടപെട്ടിരുന്നില്ല. ബീപ് സോങ് വിഷയത്തിൽ താരത്തിന് കോടതി കയറേണ്ടി വന്നപ്പോഴും താരം ഒറ്റയ്ക്കായിരുന്നു.

മാത്രമല്ല നടികർ സംഘം നടത്തിയ സ്റ്റാർ ക്രിക്കറ്റ് ടൂർണമെന്റിലും ചിമ്പുവിന് അമർഷമുണ്ട്. സിനിമാതാരങ്ങൾ ജോക്കർ കളിക്കുകയായിരുന്നെന്നാണ് ഇതിനെപ്പറ്റി ചിമ്പു പറഞ്ഞത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഒരുഘട്ടത്തിലും ചിമ്പു പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ വർഷം നടികർ സംഘം തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മത്സരിച്ച് ചിമ്പു പരാജയപ്പെട്ടിരുന്നു. ശരത് കുമാറിന്റെ പാർട്ടിയോടൊത്തായിരുന്നു ചിമ്പു കൈകോർത്തത്. ഇതും വിശാലും ചിമ്പുവും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടി.