ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവും ഗൗതമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികനിരയിലെത്തിയ മഞ്ജമിയാണ് ചിത്രത്തില്‍ ചിമ്പുവിന്‍റെ നായിക.
തെലുങ്ക്, തമിഴ് പതിപ്പുകളിലാണ് മഞ്ജിമ ഒരേ സമയം അഭിനയിക്കുന്നത്. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗ ചൈതന്യയുമാണ് മഞ്ജിമയുടെ നായകന്മാര്‍. ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന പല്ലവി സുഭാഷ് സിനിമയില്‍ നിന്ന് പിന്മാറിയതോടെയാണ് മഞ്ജിമയ്ക്ക് നറുക്ക് വീണത്.മറ്റൊരു വിണ്ണൈത്താണ്ടി വരുവായ ആയിരിക്കും അച്ചം എന്‍പത് മടയമെടാ എന്ന ഈ ചിത്രം എന്ന സൂചന ടീസര്‍ നല്‍കുന്നു.
Achcham Yenbathu Madamaiyada Official Teaser
സാഹസം സ്വാസക സാഗിപോ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ് ടീസറും ഇതോടൊപ്പം റിലീസ് ചെയ്തിട്ടുണ്ട്. ഡാന്‍ മാര്‍ക് താറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ഗൗതം മേനോന്റെ ബാനറായ ഫോട്ടോണ്‍ കഥാസാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം എ ആര്‍ റഹ്മാന്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.