Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പുവിന് പ്രതിഫലം നൽകിയിട്ടില്ല; ഗൗതം ചിത്രം പ്രതിസന്ധിയിൽ

gautham-manjima

ഗൗതം മേനോ‍ൻ–ചിമ്പു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന അച്ചം എൻപത് മടമൈയടാ എന്ന സിനിമയുടെ റിലീസ് തിയതി ഇതുവരെയായും തീരുമാനിച്ചിട്ടില്ല. ചിത്രത്തിൽ നായകനായി എത്തുന്ന ചിമ്പു സിനിമയുമായി സഹകരിക്കാത്തതുമൂലമാണ് റിലീസ് തിയതി നീളുന്നതെന്ന് ഗൗതം മേനോൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിനിമയിലെ തള്ളി പോകാതെ എന്ന ഗാനം ഇനിയും ചിത്രീകരിച്ച് കഴിഞ്ഞിട്ടില്ല. ഗൗതം മേനോൻ ആകട്ടെ തന്റെ അടുത്ത സിനിമയായ യെന്നെ നോക്കി പായും തോട്ടയുടെ ചിത്രീകരണത്തിലേക്കും കടന്നു.

എന്നാൽ സിനിമയിൽ ചിമ്പു പ്രതിഫലമില്ലാതെയാണ് അഭിനയിച്ചതെന്നാണ് ഏറ്റവും ഒടുവിലുള്ള റിപ്പോർട്ട്. സിനിമ ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടും ചിമ്പുവിന് ഒരുപൈസപോലും ഇതുവരെയും ലഭിച്ചിട്ടില്ല. ഗൗതം തന്നെയാണ് സിനിമയുടെ നിർമാതാവും. ഈ സാഹചര്യത്തിലാണ് ചിമ്പു ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. 

Your Rating: