Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകാര്‍ത്തികേയനെ കമലിന്റെ ഫാൻസ് തല്ലി; വിഡിയോ

sivakarthikeyan-attacked

തമിഴ് യുവനടൻ ശിവകാർത്തികേയന് മര്‍ദ്ദനം. മധുരൈ വിമാനത്താവളത്തിൽ നിന്നു പുറത്തേക്കു വരുന്നതിനിടെ ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് വരുമ്പോഴാണ് ഒരു പറ്റം ആളുകള്‍ ശിവ കാര്‍ത്തികേയന് നേരെ പാഞ്ഞ് അടുത്തത്. ചിലര്‍ അസഭ്യം പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ താരത്തെ മര്‍ദ്ദിച്ചു.

ഉലകനായകന്‍ കമല്‍ഹാസന്റെ ആരാധകരാണ് ശിവകാര്‍ത്തികേയനെ മര്‍ദ്ദിച്ചതെന്നാണ് തമിഴകത്തുനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വരുത്തപ്പെടാത്ത വാലിഭര്‍ സംഘം എന്ന ശിവകാര്‍ത്തികേയന്റെ സിനിമയില്‍ കമല്‍ഹാസനെ കളിയാക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഉണ്ടായിരുന്നെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല കമല്‍ഹാസന്‍ സിനിമയായ കാക്കി സട്ടൈയുടെ അതേപേര് ശിവകാര്‍ത്തിയേകനും തന്‍റെ സിനിമയ്ക്കായി ഉപയോഗിച്ചിരുന്നു.

Actor Sivakarthikeyan attacked by kamal fans at Madurai airport

ഇതെല്ലാം ഉപയോഗിച്ചിട്ടും താനൊരു രജനി ആരാധകനാണെന്നും രജനീകാന്ത് ആണ് പ്രചോദനമെന്നും ശിവകാര്‍ത്തികേയന്‍ ഈ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇതാകാം ആരാധകരെ ചൊടിപ്പിച്ചതെന്നാണ് കേള്‍ക്കുന്നത്. ജനക്കൂട്ടം ശിവകാര്‍ത്തികേയനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ യൂട്യൂബിലും മറ്റും ലഭ്യമാണ്.

ഹോട്ടല്‍ തല്ലിപൊളിച്ച നടി പൂജ മിശ്ര-വിഡിയോ