Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെങ്കട്പ്രഭു ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ?

venkat-prabhu-sivakarthikey

മങ്കാത്ത, ഗോവ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് സംവിധായകനായി മാറിയ വെങ്കട്പ്രഭുവിന്‍റെ പുതിയ ചിത്രം മാസ് റിലീസിനൊരുങ്ങുകയാണ്. സൂപ്പര്‍താരം സൂര്യ നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷന്‍ഹൊറര്‍ ത്രില്ലര്‍ ആണ്.

മാസ് റിലീസിനൊരുങ്ങുന്പോള്‍ അടുത്തചിത്രത്തിനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍. തമിഴിലെ പ്രമുഖ നിര്‍മാണ കന്പനിയായ എസ്പേക് ആര്‍ടിസ്റ്റ്സ് മോഷന്‍ പിക്ച്ചേഴ്സ് ആയിരിക്കും വെങ്കടിന്‍റെ അടുത്ത ചിത്രം നിര്‍മിക്കുന്നത്. തമിഴിലെ യുവതാരം ശിവകാര്‍ത്തികേയന്‍റെ സിനിമകള്‍ മാത്രം നിര്‍മിക്കുകയും വിതരണത്തിനെടുക്കുകയും ചെയ്യുന്ന ബാനര്‍ കൂടിയാണിത്.

അതുകൊണ്ടു തന്നെ വെങ്കട്പ്രഭുവിന്‍റെ അടുത്ത ചിത്രത്തില്‍ ശിവകാര്‍ത്തിയേകന്‍ നായകനാകും എന്നൊരു അഭ്യൂഹവും കോളിവുഡില്‍ പടരുന്നുണ്ട്. നിര്‍മാതാക്കളുടെ കാര്യം സ്ഥിരീകരിച്ചെങ്കിലും നായകന്‍ ആരാണെന്ന് വെങ്കട് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.