Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയ്ക്ക് മൂന്നാം ഭാഗം ?

bahubali-3

ബാഹുബലി ആരാധകരെ കോരിത്തരിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുന്നു. ഒരു ട്രയോളജിയായി സിനിമ പൂര്‍ത്തിയാക്കാനാണ് രാജമൌലിയുടെ തീരുമാനമെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ബാഹുബലി ദ് കണ്‍ക്ളൂഷനൊപ്പം മൂന്നാം ഭാഗവും ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ കലാസംവിധായകന്‍ സാബു സിറിലിനും വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പീറ്റ് ഡ്രേപെറിനുമൊപ്പം റാമോജി റാവു സ്റ്റുഡിയോയില്‍ നില്‍ക്കുന്ന ചിത്രം രാജമൌലി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

rajamouli-bahubali-3

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. സിനിമയുടെ മൂന്നാം ഭാഗം വരുമെന്ന് കേട്ടത്തോടെ ആവേശകൊടുമുടിയിലാണ് സിനിമാപ്രേക്ഷകര്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.