Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയ്ക്ക് വലിയൊരു അംഗീകാരം

ഇന്ത്യന്‍ ബോക്സ്ഓഫീസുകളില്‍ ചരിത്ര വിജയം നേടിയ ബാഹുബലിയ്ക്ക് ഫ്രാന്‍സില്‍ നിന്നും ഒരു അംഗീകാരം. ഫ്രാന്‍സിലെ ഒരു തിയറ്ററില്‍ ബാഹുബലിയുടെ പ്രദര്‍ശനത്തിന് ശേഷം ആളുകള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.

ഈ അടുത്തകാലത്തൊന്നും മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും കിട്ടാത്ത അംഗീകാരമാണ് ബാഹുബലിയ്ക്ക് ലഭിച്ചത്. ഫ്രാ‍ന്‍സിലെ ഒരു ചലച്ചിത്രമേളയോട് അനുബന്ധിച്ചായിരുന്നു ബാഹുബലി പ്രദര്‍ശിപ്പിച്ചത്.

അതിനിടെ ചൈനയില്‍ റിലീസിനൊരുങ്ങുകയാണ് ബാഹുബലി. ചൈനയിലെ 5000 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുക. ഈ സ്റ്റാര്‍ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. അടുത്തവര്‍ഷം ജൂലൈ 10ന് ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ റിലീസ് ചെയ്യാനാണ് രാജമൗലിയുടെ തീരുമാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.