Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിരൻ 2വിന്റെ കഥ വെളിപ്പെടുത്തി; നടനെതിരെ ശങ്കർ

sudanshu-shankar സുദാൻശു പാണ്ഡെ, ശങ്കർ

രജനീകാന്ത്–അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം എന്തിരൻ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവു‍ഡ് നടൻ സുദാൻശു പാണ്ഡെയാണ് ചിത്രത്തിലെ മറ്റൊരു താരം. അജിത് നായകനായി എത്തിയ ബില്ല 2വിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സുദാൻശു ആയിരുന്നു.

സുദാൻശുവിന് വലിയൊരു അബദ്ധം പറ്റിയെന്ന് തന്നെ പറായം. എന്തിരൻ 2വിന്റെ വിശേഷങ്ങളൊക്കെയായി ഒരു ഗംഭീര അഭിമുഖം നടൻ ഈയിടെ ഒരു മാധ്യമത്തിന് വേണ്ടി നൽകിയിരുന്നു. തന്റെ എല്ലാ സിനിമകൾക്കും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന സംവിധായകൻ ശങ്കറിനോട് ഒരുവാക്കുപോലും പറയാതെ യന്തിരൻ 2വിനെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം നടൻ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.

ദുഷ്ടമനസ്സുള്ള ഒരു ശാസ്ത്രഞ്ജനെയാണ് താൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സിനിമയിലെ തന്നെ പ്രധാനവേഷങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലായിരിക്കും താൻ എത്തുകയെന്നും സുദാൻശു പറഞ്ഞു.

എന്തിരൻ ആദ്യഭാഗത്തിലെ വില്ലൻ കഥാപാത്രമായ പ്രൊഫസർ ബൊഹ്രയുടെ (ബോളിവുഡ് നടൻ ഡാനി ഡെൻസോങ്പാ ചെയ്ത വേഷം) മകനായാണ് സുദാൻശു ഈ ചിത്രത്തിലെത്തുന്നത്. മാത്രമല്ല ഈ കഥാപാത്രം നിർമിക്കുന്ന റോബോട്ട് ആയാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നതെന്നും സുദാൻശു വെളിപ്പെടുത്തി.

എന്തായാലും സുദാൻശുവിന്റെ ഈ വെളിപ്പെടുത്തൽ ശങ്കറിനെ കോപാകുലനാക്കിയെന്നാണ് റിപ്പോർട്ട്. ഇത്തരം അഭിമുഖങ്ങൾ നടത്തുമ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന ഉപദേശവും നടന് കൊടുത്തതായാണ് വിവരം.

Your Rating: