Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനുമായി സൂര്യ ഉടക്കി ?

suriya-rahman

സൂര്യയുടെ ഈ വർഷത്തെ ബ്രഹ്മാണ്ഡചിത്രം 24 ടീസർ എന്നുവരുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയിട്ടും ടീസർ വൈകുന്നതിന്റെ കാരണം എ ആർ റഹ്മാൻ ആണെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. ഇതുവരെയായും ടീസറിന്റെ ബാക്ഗ്രൗണ്ട് സ്കോർ റഹ്മാൻ ചെയ്തിട്ടില്ലത്രേ. ഇക്കാരണം കൊണ്ട് സൂര്യ ദേഷ്യത്തിലാണെന്നും കേൾക്കുന്നു.

റഹ്മാൻ ഇതിനായി കൂടുതൽ സമയം ചോദിച്ചെന്നും വേറെ വഴിയില്ലാത്തതിനാൽ അണിയറപ്രവർത്തകർ വഴങ്ങുകയായിരുന്നെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. മാർച്ചിൽ ആൽബം പൂർത്തിയാക്കി ഏപ്രിൽമാസം ഓഡിയോ പുറത്തിറക്കാനാണ് പദ്ധതി.

സിനിമയുടേതായി ഇറങ്ങിയ പോസ്റ്ററിലൂടെ തന്നെ ആരാധകരിൽ ആകാംക്ഷജനിപ്പിച്ചിരിക്കുകയാണ് 24. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് സൂര്യ എത്തുന്നത്. സമാന്ത, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിൽ നായികമാർ.

Your Rating: