Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടൗട്ടോ, എന്നെ കട്ട് ചെയ്യു എന്ന് സൂര്യ

suriya സൂര്യ

പസങ്ക 2 റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്കു മുന്നിൽ തന്റെ പടമുള്ള ബാനറോ കട്ടൗട്ടുകളോ ദയവുചെയ്ത് വെക്കരുതെന്ന് ആരാധകരോട് സൂര്യ. ചിത്രത്തിൽ താനൊരു അതിഥി താരത്തിലാണ് എത്തുന്നതെന്നും തന്റെ പേരിൽ അറിയപ്പെടേണ്ട ഒരു ചിത്രമല്ല പസങ്ക 2വെന്നും താരം പറയുന്നു.

ഇനി തന്റെ പേരിൽ പണം ചെലവാക്കിയേ തീരുവെങ്കില്‍ അത് പാവപ്പെട്ട ആളുകളെ സഹായിക്കാൻ ഉപയോഗിക്കൂ എന്നും സൂര്യ അഭ്യർഥിച്ചു. ദേശീയപുരസ്കാര ജേതാവായ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പസങ്ക 2. കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സൂര്യയും അമല പോളും അതിഥി വേഷത്തിലെത്തുന്നു. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ബിന്ദു മാധവിയാണ് ചിത്രത്തിലെ നായിക.

ഡിസംബർ 24നാണ് പസങ്ക 2 തിയറ്ററുകളിലെത്തുന്നത്. ‘പ്രിയപ്പെട്ട ആരാധകരേ ചെന്നൈയിലെ ആളുകളെ സഹായിക്കുന്നതിനായി നിങ്ങൾ നടത്തുന്ന പ്രവർത്തനം എനിക്ക് നന്നായി അറിയാം. അതിനായി എന്റെ എല്ലാവിധ സഹായങ്ങളും നൽകും. സൂര്യ പറയുന്നു.

എന്നാൽ എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. പസങ്ക 2വിന്റെ റിലീസിന്റെ പേരിൽ ബാനറോ കട്ടൗട്ടോ എന്റെ പേരിൽ വയ്ക്കരുത്. ഇതിന് വേണ്ടി പണം ചിലവഴിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് ഇതിന് മുന്‍പും ഞാൻ പല തവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ തുകയും നമുക്ക് ചെന്നൈയിലെ ദുരിതബാധിതർക്ക് നൽകാം. സൂര്യ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.